ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

അജിത ശശി

പ്രസിഡൻ്റ്

പി ആർ രതീഷ് കുമാർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മേരി യേസുദാസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മഹേഷ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനിതാ ബാലന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം: പറവൂര്‍, പുന്നപ്ര വടക്ക് , ആലപ്പുഴ ജില്ല, കേരളം

വാർഡുകള്‍ : 19 

താലൂക്ക് : അമ്പലപ്പുഴ

നിയമ സഭാ മണ്ഡലം : അമ്പലപ്പുഴ, 

ലോക സഭാ മണ്ഡലം : ആലപ്പുഴ  

വില്ലേജ് : പറവൂർ

ആകെ ജനസംഖ്യ (2011) : 28749

വിസ്തീര്‍ണ്ണം : 12.117 ച കി മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ അമ്പലപ്പുഴ ബ്ളോക്കിലാണ് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 12.17 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് ഈ പഞ്ചായത്തിനുള്ളത്. പുന്നപ്ര വടക്ക് പഞ്ചായത്തില്‍ 17 വാര്‍ഡുകളാണുള്ളത്. 2001-ലാണ് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. 2001-ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെയാണ് പുന്നപ്ര പഞ്ചായത്ത് വിഭജിച്ച് പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് എന്നിങ്ങനെ രണ്ട് പഞ്ചായത്തുകള്‍ രൂപീകരിക്കുന്നത്. അവിഭക്ത പുന്നപ്ര പഞ്ചായത്തില്‍ 1985 വരെയും പുന്നപ്ര വില്ലേജ് ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോഴത്തെ പുന്നപ്ര, പറവൂര്‍ എന്നിങ്ങനെ രണ്ട് വില്ലേജുകള്‍ പഞ്ചായത്തു പ്രദേശത്തുണ്ട്. പ്രസിദ്ധമായ പുന്നപ്ര-വയലാര്‍ സമരം നടന്ന നാടാണിത്. പുന്നപ്ര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബുദ്ധമത വിശ്വാസികളുടെ കേന്ദ്രമായിരുന്നു. പഞ്ചായത്തിന്റെ പ്രാരംഭ രൂപമായിരുന്ന പുന്നപ്ര വില്ലേജു...

കൂടുതൽ വായിക്കുക